അങ്കമാലി
യൂദാപുരം തീർഥാടനകേന്ദ്രത്തിൽ യൂദാശ്ലീഹായുടെ ഊട്ടുതിരുനാളിന്റെ പന്തലിന് കാൽനാട്ടി. വികാരി ഫാ. സെബാസ്റ്റ്യൻ കറുകപ്പിള്ളിയുടെ കാർമികത്വത്തിൽ ആശിർവദിച്ച യൂദാശ്ലീഹായുടെ ചിത്രം ആലേഖനം ചെയ്ത പതാക കൊടിമരത്തിൽ സ്ഥാപിച്ചാണ് കാൽനാട്ട് നടത്തിയത്. ബെന്നി ബെഹനാൻ എംപി, ഫാ. എബി ഫ്രാൻസിസ് ഡ്യൂറോം, തുറവൂർ പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോയ്, എം എസ് ശ്രീകാന്ത്, സാലി വിൽസൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സീലിയ വിന്നി, പ്രസുദേന്തിമാരായ മൂലൻ വർഗീസ്, സുബിൻ ജോർജ് തുടങ്ങിയവർ പങ്കെടുത്തു. ഒക്ടോബർ 30നാണ് ഊട്ടുതിരുനാൾ. നവനാൾ നൊവേന ഒക്ടോബർ 17ന് ആരംഭിക്കും

