അങ്കമാലിയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി സാജു പോൾ ഇന്നലെ അങ്കമാലി ടൗണിൽ വിവിധ സ്ഥാപനങ്ങൾ സന്ദർശിച്ച് വോട്ട് തേടി.
അകപ്പറമ്പ് മോർ ശാബോർ അഫ്രോത്ത്
യാക്കോബായ സുറിയാനി കത്തീഡ്രലിലെത്തി മുൻ മന്ത്രിയും സ്പീക്കറുമായിരുന്ന പി പി തങ്കച്ചന്റെ കല്ലറയിൽ പുഷ്‌പാർച്ചന നടത്തി. ചുള്ളിയിൽ അന്തരിച്ച അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ജോയ് മൈപ്പാന്റെ വസതിയിലെത്തി അന്ത്യോപചാരമർപ്പിച്ചു.കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. മണ്ഡലത്തിൽ വിവിധപ്രദേശങ്ങളിൽ മരണവീടുകൾ സന്ദർശിച്ചു.
വൈകീട്ട് ടൗണിൽ ഇടതുപക്ഷ യുവജനസംഘടനകൾ നടത്തിയ റോഡ്ഷോയിലും പങ്കെടുത്തു.മുൻ മന്ത്രി ജോസ് തെറ്റയിൽ, എൽ ഡി എഫ് കൺവീനർ കെ കെ ഷിബു,സി കെ സലിംകുമാർ, കെ പി റെജീഷ് എന്നിവർ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.
എറണാകുളം ജില്ലാ ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് അസോസിയേഷൻ (സി ഐ ടി യു) അങ്കമാലി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിയോജകമണ്ഡലമാകെ പ്രചരണപര്യടനം നടത്തി.പ്രസിഡന്റ് ജിജോ ഗർവാസിസ്,സെക്രട്ടറി പി വി ടോമി, ട്രഷറർ ഡേവീസ് പോരോത്താൻ എന്നിവർ നേതൃത്വം നൽകി.

