നിശ്ശബ്ദപ്രചരണത്തിന്റെ ദിവസമായ രാവിലെ അങ്കമാലിയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി സാജു പോൾ അങ്കമാലി നഗരസഭ പ്രദേശത്ത് കല്ലുപാലം, പാറക്കടവ് പഞ്ചായത്തിലെ കോടുശ്ശേരി,മലയാറ്റൂർ,കാലടി പ്രദേശങ്ങളിൽ വീടുകൾ സന്ദർശിച്ച് വോട്ട് തേടി.
അങ്കമാലിയിലെ തലമുതിർന്ന കോൺഗ്രസ് നേതാവും ഡി സി സി ജനറൽ സെക്രട്ടറി,മുൻ മുനിസിപ്പൽ ചെയർമാൻ,മുൻ അങ്കമാലി പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുള്ളയാളുമായ ഗർവാസിസ് അരീക്കലിനെ വീട്ടിൽപോയിക്കണ്ട് അനുഗ്രഹം വാങ്ങി. മുൻ പെരുമ്പാവൂർ എം എൽ എ ആയിരുന്ന തന്റെ പിതാവിന്റെ അടുത്ത സുഹൃത്തായിരുന്നു ഗർവാസിസ് അരീക്കൽ എന്ന സാജു പോൾ എടുത്തുപറഞ്ഞു.
ഉച്ചയ്ക്കുശേഷം മണ്ഡലത്തിലെ എല്ലാ പ്രദേശത്തും പ്രധാനപ്രവർത്തകരെക്കണ്ട് വോട്ടെടുപ്പുദിനത്തിലേയ്ക്കുള്ള ഒരുക്കങ്ങൾ വിലയിരുത്തി.

