പെരിയാറിൽ ചൂണ്ടയിടാൻ പോയ യുവാവ് മുങ്ങി മരിച്ച നിലയിൽ
ഒക്കൽ:
പെരിയാറിന്റെ തീരത്ത് താന്നിപ്പുഴ റെയിൽവേ പാലത്തിന് സമീപം പറമ്പത്ത് കടവിൽ ചൂണ്ടയിടാൻ പോയ യുവാവിനെ പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.താന്നിപ്പുഴ കിഴക്കാപുറത്തുകൂടി ജയന്റെ മകൻ വിഷ്ണു (23)ആണ് മരിച്ചത്.രാവിലെ കൂട്ടുകാരോടൊപ്പം പുഴയിൽ ചൂണ്ടയിട്ട് മീൻ പിടിക്കാൻ പോയതായിരുന്നു.
ഇവിടെ ധാരാളം പേർ ചൂണ്ടയിട്ട് മീൻ പിടിക്കുന്ന സ്ഥലമാണ്.
മൃതദേഹം കാലടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം പോസ്റ്റ്മോർട്ടത്തിന് ശേഷം.
മാതാവ്: പ്രവിത. സഹോദരങ്ങൾ: ജാനി, ശ്രീഹരി(വിദ്യാർത്ഥികൾ).

