29.1 C
New York
Wednesday, April 15, 2026

Buy now

spot_img

വിജയത്തേരിലേറി സാജു പോളിൻ്റെ സൈക്കിൾ യാത്ര

വിജയത്തേരിലേറി സാജു പോളിൻ്റെ സൈക്കിൾ യാത്ര

അങ്കമാലി :മലയാറ്റൂരിനെ ആവേശക്കടലാക്കി എൽ ഡി എഫ് അങ്കമാലി മണ്ഡലം എൽ ഡി എഫ് സ്ഥനാർത്ഥി സാജു പോളിൻ്റെ സൈക്കിൾ വിജയയാത്ര ജനശ്രദ്ധ പിടിച്ചുപറ്റി.

2006-2011 കാലത്ത് പെരുമ്പാവൂർ എംഎൽഎയായിരുന്ന സാജു പോളാണ് മലയാറ്റൂർ – കോടനാട് പാലത്തിൻ്റെ ശില്പി. കോടനാട് പാലത്തിൽ നിന്നും കാലടി ശങ്കര പാലത്തി ലേക്കായിരുന്നു സൈക്കിൾയാത്ര.

ശനി രാവിലെ 7 ന് ആരംഭിച്ച സൈക്കിൾ യാത്രയിൽ അങ്കമാലി മണ്ഡലത്തിലെ നൂറ് കണക്കിന് യുവാക്കളും സാജു പോളിനൊപ്പം അണിനിരന്നു. പ്രത്യകതരം ഡ്രസ് അണിഞ്ഞായിരുന്നു യാത്ര. മലയാറ്റൂർ മുതൽ കാലടി വരെയുള്ള ഒമ്പത് കിലോമീറ്റർ യാത്രയിൽ പ്രധാന കവലകളിലെല്ലാം വോട്ടർമാർ കവലകളിലെ ചായക്കടയോരത്ത് കാത്ത് നിന്നു. അവരൊടെക്കെ സൈക്കിൾ നിറുത്തി വിശേഷങ്ങൾ ചോദിച്ചും കൈകൊണ്ട് അഭി വാദ്യമർപ്പിച്ചുമായിരുന്നു യാത്ര. രണ്ട് മണിക്കൂർ കൊണ്ടാണ് യാത്ര കാലടിയിൽ എത്തി ച്ചേർന്നത്. മണ്ഡലത്തിൽ പ്രചരണങ്ങൾ നന്നായി നടക്കുന്നു. സ്ഥനാർത്ഥി പര്യടനം വിജയകരമായി പൂർത്തികരിച്ചു. ശനി മുതൽ മോഡൽ ബാലറ്റുമായി പ്രവർത്തകർ വീടുകൾകയറി തുടങി. മണ്ഡലത്തിൽ സാജു പോളും ഇടതു പ്രവർത്തകരും വിജയപ്രതിക്ഷയിലാണ്.

ജില്ലാ കമ്മറ്റി അംഗം അഡ്വ. കെ തുളസി ,മണ്ഡലം അഡ്വ.കെ കെ ഷിബു, ഏരിയ സെക്രട്ടറി കെ പി റജീഷ്, ഏരിയ കമ്മറ്റി അംഗങ്ങളായ എം ടി വർഗ്ഗീസ്, പി എൻ അനിൽ കുമാർ, അഡ്വ.ജോസ് തെറ്റയിൽ, എം മുകേഷ്, സെബാസ്റ്റ്യറ്റ്യൻ കന്നപ്പള്ളി, മനോജ് നാലപ്പാടൻ, സി എസ് ബോസ്, ബേബി കാക്കശ്ശേരി, അഡ്വ.എം വി പ്രദീപ്, ജസ്റ്റിറ്റിൻ ജോർജ് എന്നിവർ വിവിധ സ്ഥലങ്ങളിൽ സംസാരിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles