11.7 C
New York
Sunday, May 3, 2026

Buy now

spot_img

വേനൽ മഴ ചതിച്ചുകാലടിയിൽ ജാതികർഷകർ പ്രതിസന്ധിയിയിൽ

കാലടി: ജാതിക്ക ഉദ്പാദനത്തിൽ പ്രസിദ്ധമായ ജാതി കർഷകർ കാലടിയിൽ പ്രതിസന്ധിയിൽ. ജാതികർക രെ പ്രതിസന്ധിയിലാക്കിയത് കഠിനമായ വേനൽ ആണ്. ജാതി കൃഷി നന്നാകണ മെങ്കിൽ ധാരാളം വെള്ളം നൽകണം. വേനൽമഴ കൃത്യമായി ലഭിക്കാത്തതു മൂലം കായ്ഫലങ്ങൾ കൊഴിഞ്ഞു പോയി. ജാതി മരത്തിൻ്റെ മുകൾഭാഗം നേർത്ത് ഒടിഞ്ഞു വീഴുന്നു.
5000 ജാതിക്ക ലഭിച്ചിരുന്ന ഒരു മരത്തിൽ ഇത്തവണ 1000 ജാതിക്ക മാത്രമെ ലഭിക്കു. ബാക്കിയുള്ള ജാതിക്ക കൊഴിഞ്ഞു പോയി. കാലടി മേഖലയിലെ 80 % ശനമാനം വീടുകളിലും ജാതി കൃഷിയുണ്ട് ചെറിയ തോട്ടത്തിൽ നിന്ന് പോലും വർഷം രണ്ട് ലക്ഷം രൂപയുടെ ജാതിക്കലഭിച്ചിരുന്ന സ്ഥനത്ത് ഇത്തവണ 25000 മുതൽ 40000 വരെ രൂപയുടെ ജാതിക്ക മാത്രമെ ലഭിക്കുവെന്ന് ജാതികർഷകർ പറയുന്നു
മഴ ലഭിക്കാത്തപ്പോൾ കിണറുകളിൽ നിന്നും വെള്ളം പമ്പ് ചെയ്താണ് ജാതി നനക്കുന്നത്. വേനൽ കനത്തതോടെ കിണറുക ളിലെയും വെള്ളം താഴ്ന്നു. വേനൽ ഇതുപോലെ തുടർന്നാൽ മേഖലയിലെ ജാതി മരങ്ങൾ പകുതിയെങ്കി ലും ഉണങ്ങി ജാതിമരങ്ങൾ ഇല്ലാതാകുമെന്നും കർഷകർ മൂന്നറിയപ്പു നൽകുന്നു

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles