10.3 C
New York
Saturday, March 7, 2026

Buy now

spot_img

സംസ്കൃത സർവകലാശാല ; സംഘപരിവാര്‍ ആക്രമണത്തിനെതിരെ സിപിഐ എം ബഹുജന പ്രതിഷേധം

കാലടി: കാലടി സംസ്കൃത സർവകലാശാലയിൽ എബിവിപി, ആർഎസ്എസ്, ബിജെപി ക്രിമിനലുകള്‍ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് സിപിഐ എം അങ്കമാലി എരിയ കമ്മിറ്റി കാലടിയിൽ ബഹുജന പ്രതിഷേധം സംഘടിപ്പിച്ചു. സര്‍വകലാശാല കവാടത്തിൽനിന്നു തുടങ്ങിയ പ്രകടനം കാലടി പട്ടണം ചുറ്റി പ്രധാന ഗേറ്റിനുമുന്നിൽ സമാപിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ കെ ഷിബു ഉദ്ഘാടനം ചെയ്തു. അങ്കമാലി ഏരിയ സെക്രട്ടറി കെ പി റജീഷ് അധ്യക്ഷനായി. എസ്എഫ്ഐ ജില്ലാ സെക്രട്ടറി ടി ആർ അർജുനൻ, സിപിഐ എം കാലടി ലോക്കൽ സെക്രട്ടറി ബേബി കാക്കശേരി, എരിയ കമ്മിറ്റി അംഗങ്ങളായ എം ടി വർഗീസ്, പി എൻ അനിൽകുമാർ, പി എം അശ്വവിന്ദ് എന്നിവർ സംസാരിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles