അയ്യമ്പുഴ : ആലുവ താലൂക്ക് അയ്യമ്പുഴ വില്ലേജിലെ പാണ്ടുപാറ നിവാസികളിൽ അർഹരായവർക്കുള്ള പട്ടയ വിതരണം ഇന്ന് നടക്കും. അമലാപുരം സെന്റ് ജോസഫ് ചർച്ച് പാരിഷ് ഹാളിൽ ഇന്ന് ഉച്ചക്ക് ശേഷം നടക്കുന്ന ചടങ്ങിൽ അങ്കമാലി എം.എൽ.എ റോജി എം ജോൺ അധ്യക്ഷത വഹിക്കും. റെവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജൻ മേളയുടെ ഉദ്‌ഘാടനവും പട്ടയ വിതരണവും നിർവഹിക്കും. ചാലക്കുടി എം.പി ബെന്നി ബെഹനാൻ, ജെബി മേത്തർ എം.പി, അൻവർ സാദത്ത് എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ തുടങ്ങിയവർ പങ്കെടുക്കും.

