കാഞ്ഞൂർ : കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന എട്ടോളം ഓട്ടോ സ്റ്റാൻഡുകളിലെ ഓട്ടോറിക്ഷകൾക്ക് ബോണറ്റ് നമ്പർ വിതരണം ചെയ്തു. പെരുമ്പാവൂർ എസ്എച്ച്ഒ രാജീവ് ബോണറ്റ് നമ്പർ വിതരണ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രിയ രഘു അധ്യക്ഷത വഹിച്ചു.

