എൽഡിഎഫ് അങ്കമാലി നിയോജക മണ്ഡലം പ്രകടനപത്രിക പ്രകാശിപ്പിച്ചു
അങ്കമാലി:നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് എൽഡിഎഫ് അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റിയുടെ പ്രകടനപത്രിക മുൻ മന്ത്രി അഡ്വ.ജോസ് തെറ്റയിൽ വർഗ്ഗീസ് ജോർജ്ജ് പൈനാടത്തിന് നൽകി പ്രകാശനം ചെയ്തു.സിപിഐ ജില്ലാ എക്സിക്യുട്ടീവ് അംഗം എം മുകേഷ് അധ്യക്ഷനായി
സിപിഐ എം ജില്ലാ കമ്മിറ്റി അംഗം അഡ്വ.കെ കെ ഷിബു സ്വാഗതവും ഏരിയാ സെക്രട്ടറി കെ പി റെജിഷ് നന്ദിയും പറഞ്ഞു.കെ തുളസി ടീച്ചർ,കെ എ ചാക്കോച്ചൻ,സികെ സലിം കുമാർ,ബെന്നി മൂഞ്ഞേലി,തോമസ് പാലിമറ്റം,എം എസ് ചന്ദ്രബോസ് എന്നിവർ പങ്കെടുത്തു.
പ്രകടനപത്രിക മണ്ഡലത്തിലെ വീടുകളിൽ എത്തിച്ച് നൽകും

