അങ്കമാലി: ഡി പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ (ഡിസ്റ്റ്) ദക്ഷ് 2025ന്റെ 12-ാമത് എഡിഷനും സൗരോര്‍ജ പ്രോജക്ടായ സൂര്യമിത്രയ്ക്കും തുടക്കം. നടന് ഷറഫുദ്ദീന് ദക്ഷ് 2025 ഉദ്ഘാടനം ചെയ്തു. നടന് വിനയ് ഫോര്‍ട്ട് സൂര്യമിത്രയുടെ ലോഗോ പ്രകാശനം നിര്‍വഹിച്ചു.
എല്‍സോള്‍ പവര്‍ സൊലൂഷന്സാണു പദ്ധതിയുടെ പങ്കാളി. വീടുകളും സ്ഥാപനങ്ങളും വ്യവസായങ്ങളും പരിസ്ഥിതി സൗഹൃദ രീതികളിലേക്ക് മാറ്റുന്നതിനുള്ള ബോധവത്കരണ പരിപാടികള്‍, കാമ്പസ് പ്രവര്‍ത്തനങ്ങള്‍, സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ എന്നിവ സൂര്യമിത്രയുടെ ഭാഗമായി നടത്തും.
ഭാവിയില്‍ മറ്റു കാമ്പസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുകയാണു ലക്ഷ്യം. ഡിസ്റ്റ് പ്രിന്‍സിപ്പല്‍ ഫാ. ജോണി ചാക്കോ മംഗലത്ത്, എല്സോണ് മാനേജിംഗ് ഡയറക്ടര്‍ ടിന്‍സു മാത്യു എന്നിവര്‍ പ്രസംഗിച്ചു. ദക്ഷ് 2025ല്‍ 100 കോളജുകളില്‍ നിന്ന് ആയിരം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നുണ്ട്. ഇന്നു സമാപിക്കും.

