അങ്കമാലി: ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു കൊണ്ടും കുറ്റക്കാര്‍ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ടും മൂക്കന്നൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഏല്യാസ് കെ തരിയന്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. പഞ്ചായാത്ത് പ്രസിഡന്റ് കെ.വി ബിബീഷ്, മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ലാലി ആന്റു, പോള്‍ പി. ജോസഫ്, പി.എല്‍. ഡേവിസ്, വി.സി. പൗലോസ്, എം.കെ. ജോഷി, ജെസ്റ്റി ദേവസിക്കുട്ടി, പി.ടി. സാബു, തോമസ് മൂഞ്ഞേലി, പി.എല്‍ പോളച്ചന് എന്നിവര്‍ പ്രസംഗിച്ചു.

