അങ്കമാലി: അങ്കമാലി യൂദാപുരം തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ യൂദാശ്ലീഹായുടെ ഊട്ടുതിരുന്നാളിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനു പൊലീസ്, ഫയർ, റവന്യു, ഹെൽത്ത്, വാഹന വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗം റോജി എം. ജോൺ എം.എൽ.എ.യുടെ അദ്ധ്യക്ഷതയിൽ അങ്കമാലി ഗസ്റ്റ് ഹൗസിൽ നടന്നു. യുദാപുരം പള്ളി റെക്ടറും വികാരിയുമായ ഫാ. സെബാസ്റ്റ്യൻ കറുകപ്പിള്ളിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന ഒരുക്കങ്ങൾ യോഗത്തിൽ വിശദീകരിച്ചു.

