അങ്കമാലി; യൂദാപുരം തീർഥാടനകേന്ദ്രത്തിൽ ഊട്ടുനേർച്ചസദ്യയുടെ നേർച്ചപ്പായസം തയ്യാറാക്കുന്നതിന് ഒരുക്കം ആരംഭിച്ചു. എണ്ണായിരം ലിറ്റർ പായസം തയ്യാറാക്കും. പായസം, 26 മുതൽ കൗണ്ടറുകളിൽ ലഭ്യമാകും. ഈ വർഷം 25,000 നേർച്ച പാർസലും 25,000 ടിൻ പായസവും നൽകും. മൂന്നു ലക്ഷത്തോളംപേർക്കാണ് നേർച്ചസദ്യ ഒരുക്കുന്നത്. തൃപ്പൂണിത്തുറ സ്വദേശി ആനന്ദ് പൈയാണ് ഇത്തവണയും നേർച്ചസദ്യയും പായസവും തയ്യാറാക്കുന്നത്. ഫാ. സെബാസ്റ്റ്യൻ കറുകപ്പിള്ളി, ഫാ. എബി ഫ്രാൻസിസ് ഡ്യൂറോം, സഹവികാരി ഫാ. മെർട്ടൻ ഡിസിൽവ എന്നിവർ ചേർന്ന് നേർച്ചപ്പായസ വിഭവങ്ങൾ ആശിർവദിച്ചു. സിസ്റ്റർ റോസ് മിറ്റി അടുപ്പിന് തീ പകർന്നു. ഞായർ വൈകിട്ട് നാലിന് പൊതു പ്രസുദേന്തിവാഴ്ച നടക്കും. അഞ്ചിന് വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ തിരുനാളിന് കൊടിയേറ്റും. 30ന് ഊട്ടുതിരുനാൾ. രാവിലെ 10.30ന് മെത്രാപോലീത്ത ജോസഫ് കളത്തിപ്പറമ്പിൽ നേർച്ച ആശിർവദിക്കും.വിശുദ്ധ യൂദാതദേവൂസിന്റെ തിരുസ്വരൂപ പ്രദക്ഷിണം നടക്കും. കുട്ടികൾക്കുള്ള ചോറൂട്ട് ഉണ്ടായിരിക്കും.

