മഞ്ഞപ്ര : കാർപ്പള്ളി കാവ് ശ്രീമഹാദേവ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ തിരുവാതിര കളി മത്സരം സംഘടിപ്പിക്കുന്നു. 2026 ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് അഖിലകേരള അടിസ്ഥാനത്തിലാണ് തിരുവാതിര കളി മത്സരം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഒന്നാം സ്ഥാനം നേടുന്ന ടീമിന് 20,000 രൂപയും രണ്ടാം സ്ഥാനം നേടുന്ന ടീമിന് 15,000 രൂപയും മൂന്നാം സ്ഥാനം നേടുന്ന ടീമിന് 7500 രൂപയുമാണ് സമ്മാനം. താല്പര്യമുള്ള ടീമുകൾ നവംബർ 30 നുള്ളിൽ രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു. രജിസ്ട്രേഷൻ ഫീസ് 750 രൂപ. കൂടുതൽ വിവരങ്ങൾക്കും റെജിസ്ട്രേഷനുമായി 9633845682 ഈ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

