വധു യുവ സംരംഭക
കൊച്ചി: അങ്കമാലി എംഎൽഎയും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ റോജി എം ജോണിന്റെ വിവാഹം നിശ്ചയിച്ചു. കാലടി മാണിക്യമംഗലം സ്വദേശിയും യുവ സംരംഭകയും ആയ ലിപ്‌സിയാണ് വധു. ഇന്റീരിയർ ഡിസൈനറാണ് ലിപ്സി. മനസമ്മതം തിങ്കളാഴ്ച കാലടി മാണിക്യമംഗലം പള്ളിയിൽ വച്ച് നടക്കും. അങ്കമാലി ബസിലിക്ക പള്ളിയിൽ വച്ച് ഈ മാസം 29നാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ലളിതമായി സംഘടിപ്പിക്കുന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമായിരിക്കും പങ്കെടുക്കുക എന്നാണ് വിവരം.

