കാലടി; യുഡിഎഫ് ഭരിക്കുന്ന കാലടി പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് തട്ടിക്കൂട്ടിയ ഓപ്പൺജിമ്മും കുട്ടികളുടെ പാർക്കും കനത്തമഴയിൽ വെള്ളക്കെട്ടിലായി. 65 ലക്ഷം രൂപ ചെലവിലുള്ള പാർക്കിന്റെ നിർമാണത്തിൽ വൻ സാമ്പത്തിക അഴിമതി നടന്നിട്ടുണ്ടെന്നാണ് ആരോപണം. പഞ്ചായത്തിന്റെ എംസി റോഡിനോടുചേർന്ന് കിടക്കുന്ന 21 സെന്റാണ് കുട്ടികളുടെ പാർക്കിനും ഓപ്പൺ ജിമ്മിനുമായി വിട്ടുനൽകിയത്. മഴ കനത്തത്തോടെ പാർക്കും ജിമ്മും വെള്ളത്തിൽ മുങ്ങി. സ്ഥലം പാകപ്പെടുത്താത്തതും ഉയരത്തിൽ നിർമിക്കാത്തതുമാണ് വെള്ളംകയറാൻ കാരണം. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് നിർമാണപ്രവർത്തനങ്ങൾ പകുതിപോലും പൂർത്തീകരിക്കാതെയാണ് കഴിഞ്ഞയാഴ്‌ച ഉദ്ഘാടനം നടത്തിയത്.

