മലയാറ്റൂർ: മലയാറ്റൂർ ഹിൽവാലി ലയൺസ് ക്ലബ്ബിന്റെ പുതിയ ഓഫീസ് വൈസ് ഡിസ്ട്രിക്ട് ഗവർണർ വി.എസ്. ജയേഷ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ബിജു തോമസ് അധ്യക്ഷനായി. ഡിസ്ട്രിക്ട് ഭാരവാഹികളായ അഡ്വ. ബ്ലസൻ ആന്റണി, ടി.കെ. രാജീവ്കുമാർ, റീജൻ ചെയർപേഴ്‌സൺ ടോമി സെബാസ്റ്റ്യൻ, സോൺ ചെയർപേഴ്‌സൺ കെ.പി. രാജീവ്കുമാർ, ക്ലബ് സെക്രട്ടറി അനൂപ് സുകുമാരൻ കർത്താ, കെ.വി. ജിജോ, സെബാസ്റ്റ്യൻ വില്ലിങ്ടൺ, സ്റ്റെലിസിസ്, കെ.പി. റിജു എന്നിവർ സംസാരിച്ചു.

