അങ്കമാലി : നാഷണൽ കോഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനിയേഴ്‌സ് തിരുവനന്തപുരം വൈദ്യുതിഭവന് മുൻപിൽ സംഘടിപ്പിച്ച അനിശ്ചിതകാല സമരം വിജയിച്ചതിനാൽ അങ്കമാലി ഡിവിഷനിലെ സെക്ഷൻ ഓഫീസുകളിലും അങ്കമാലി ഡിവിഷൻ ഓഫീസിന് മുന്നിലും വിജയദിനം ആഘോഷിച്ചു.
വിവിധ ഓഫീസുകളിൽ നടന്ന യോഗത്തിൽ ലെബിൻ ജേക്കബ്, പി.സി. അഭിലാഷ്, രവീന്ദ്രൻ, ടി.യു. ജിനോ, എം.വി. സുരേഷ്, എ.കെ. അനിൽ, കെ.ടി. ഷിജു, എ.കെ. ഗംഗാധരൻ, എ.എം. വിനോദ്, തുളസി കൊല്ലം, എം.ജെ. സജി, കെ.എസ്. ഷാജി, ബിജുരാജ് എന്നിവർ സംസാരിച്ചു.

