അങ്കമാലി : എംസി റോഡിൽ അങ്കമാലി -കിടങ്ങൂർ കവലയിലുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. സ്വകാര്യ ബസിന് പിന്നിൽ സ്കൂട്ടർ ഇടിച്ചാണ് അതിഥിത്തൊഴിലാളികളായ രണ്ടുപേർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് അപകടം. കാലടി ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്, സ്റ്റോപ്പിൽ നിർത്തി ആളെ ഇറക്കുന്നതിനിടെ സ്കൂട്ടർ നിയന്ത്രണംവിട്ട് ബസിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ സ്കൂട്ടർ യാത്രികരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ സ്കൂട്ടർ തകർന്നു.

