അങ്കമാലി: അങ്കമാലി നഗരസഭ അഞ്ചാം വാർഡിൽ പണികഴിപ്പിച്ച കല്ലുപാലം ബൈലെയ്‌ൻ റോഡിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ അഡ്വ. ഷിയോ പോൾ നിർവഹിച്ചു. കൗൺസിലർ റീത്താ പോൾ അധ്യക്ഷയായി.
നഗരസഭാ മുൻ വൈസ് ചെയർമാൻ കെ.എസ്. ഷാജി, മുൻ കൗൺസിലർ പി.ഡി. പൗലോസ്, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ ടി.വി. ശോഭിനി, സെക്രട്ടറി ജെയിൻ വർഗീസ് പാത്താടൻ, ടിന്റു വിപിൻ, നന്ദകുമാർ, സിജു പുളിക്കൽ, കെ.ഡി. ജയൻ, ഇ.ടി. ജേക്കബ്, രാജു പാറയ്ക്ക, ശാരി കുട്ടപ്പൻ, ഏലിയാസ്, എൽദോ, ബെന്നി പള്ളിപ്പാട്ട്, പൗലോസ് പാറയ്ക്ക, ജിന്റോ പാറയ്ക്ക, ബിജി ജയപ്രകാശ് എന്നിവർ സംസാരിച്ചു.

