4.5 C
New York
Saturday, March 7, 2026

Buy now

spot_img

മഞ്ഞപ്രയിൽ “ഭാഷാഭിമാന സദസ്’ സംഘടിപ്പിച്ചു

അ​ങ്ക​മാ​ലി: മ​ഞ്ഞ​പ്ര സാം​സ്കാ​രി ക​വേ​ദി​യും എ.​പി. വ​ർ​ഗീ​സ് ട്ര​സ്റ്റും സം​യു​ക്ത​മാ​യി ഭാ​ഷാ​ഭി​മാ​ന​സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു. കോ​ട​തി​ഭാ​ഷ പൂ​ർ​ണ​മാ​യും മ​ല​യാ​ള​മാ​ക്കു​ക, എ​ൻ​ട്ര​സ് പ​രീ​ക്ഷ​ക​ളും പി​എ​സ്‌​സി പ​രീ​ക്ഷ​ക​ളും മ​ല​യാ​ള​ത്തി​ൽ എ​ഴു​തു​വാ​ൻ അ​വ​സ​രം ന​ൽ​കു​ക, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ​രീ​ക്ഷ​ക​ളും മെ​ഡി​ക്ക​ൽ, എ​ൻ​ജി​നീ​യ​റിം​ഗ് പ​രീ​ക്ഷ​ക​ളും ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ളും മ​ല​യാ​ള​ത്തി​ൽ എ​ഴു​തു​വാ​ൻ അ​നു​മ​തി ന​ൽ​കു​ക, പ്രൊ​ഫ​ഷ​ന​ൽ കോ​ഴ്സു​ക​ളു​ടെ ടെ​ക്സ്റ്റ് ബു​ക്കു​ക​ൾ മ​ല​യാ​ള​ത്തി​ലും ത​യ്യാ​റാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഭാ​ഷ​ഭി​മാ​ന​സ​ദ​സ് ഉ​ന്ന​യി​ച്ചു.

ക​വി ഡോ. ​സു​രേ​ഷ് മൂ​ക്ക​ന്നൂ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. യു​വ ക​വ​യി​ത്രി ടി. ​ഐ​ശ്വ​ര്യ “ഭാ​ഷ​യും സം​സ്കാ​ര​വും’ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സാം​സ്‌​കാ​രി​ക​വേ​ദി പ്ര​സി​ഡ​ന്‍റ് സ​ജീ​വ് അ​രീ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​പി.​വി ആ​ന്‍റ​ണി, മു​ൻ പ്ര​ധാ​നാ​ധ്യാ​പി​ക കെ.​എ. ഷൈ​നി, നോ​വ​ലി​സ്റ്റ് മാ​ത്യൂ​സ് മ​ഞ്ഞ​പ്ര, ടി.​പി. കു​ര്യാ​ക്കോ​സ്, മ​ഞ്ഞ​പ്ര ദേ​വ​സി, ഗി​ബ്സ​ൺ ലൂ​യി​സ്, വ​ർ​ഗീ​സ് പു​ന്ന​ക്ക​ൽ, പി. ​എം. പൗ​ലോ​സ്, നോ​ബി കു​ഞ്ഞ​പ്പ​ൻ, പി.​കെ.​ഗോ​പി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles