അങ്കമാലി : 122 കോടിയോളം രൂപയുടെ അഴിമതി നടത്തി നിക്ഷേപകരെ കൊള്ളയടിച്ച അങ്കമാലി അർബൻ സഹകരണ സംഘത്തിന്റെ മുന്നിൽ നിക്ഷേപ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മൂന്നാം ഘട്ട സമരത്തിനൊരുങ്ങുന്നു.
തെരഞ്ഞെടുപ്പ് ബഹിഷ്കരണം ഉൾപ്പെടെയുളള പ്രതിഷേധങ്ങൾ നടത്താനാണ് നിക്ഷേപകരുടെ തീരുമാനം. ബാങ്കിനുമുന്നിൽ സത്യഗ്രഹമിരിക്കാനും തീരുമാനമുണ്ട്. വൻതുകകൾ വായ്പ എടുത്ത് കുടിശിക വരുത്തിയിരിക്കുന്നവരുടെയും ഡയറക്ടർ ബോർഡംഗങ്ങളുടെയും ജീവനക്കാരുടെയും സ്വത്തുക്കൾ കണ്ടുകെട്ടി ലേലം ചെയ്ത് നിക്ഷേപകരുടെ നിക്ഷേപം തിരികെ നൽകാനുള്ള നടപടികൾ വേഗത്തിലാക്കണമെന്നാണ് പ്രധാന ആവശ്യം.

