മെഡിസെപ് പ്രിമീയം വർദ്ധനവ് പിൻവലിക്കണം
അങ്കമാലി:പെൻഷൻകാരുടേയുംജീവനക്കാരുടേയുംആരോഗ്യഇൻഷുറൻസ്പദ്ധതിയായമെഡിസെപിൻ്റെ പ്രതിമാസ പ്രിമീയം 500ൽ നിന്നും 810രുപയായി വർദ്ധിപ്പിച്ച സർക്കാർ നടപടി പിൻവലിക്കണമെന്നും എല്ലാ ആശുപത്രികളിലും എല്ലാ വിഭാഗത്തിലും മെഡിസെപ് ഉൾപ്പെടുത്തുക. പെൻഷൻ പരിഷ്ക്കരണം ഉടൻ നടപ്പിലാക്കുക, ക്ഷാമാശ്വാസ കുടിശിക ഉടൻ നൽകുക തുടങ്ങിയആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരളസ്റ്റേറ്റ്സർവ്വീസ്പെൻഷനേഴ്സ്അസോസിയേഷൻഅങ്കമാലിനിയോജകമണ്ഡലംകമ്മറ്റിയുടെനേതൃത്വത്തിൽ അങ്കമാലി സബ്ട്രഷറിക്ക്മുൻപിൽധർണ്ണ നടത്തി.. ധർണ്ണ അങ്കമാലി മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി റീത്തപോൾ ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡൻ്റ് എസ്.ഡി. ജോസ് അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.വി.മുരളി, ജില്ല ജോ. സെക്രട്ടറി കെ.ഒ.ഡേവീസ്, കെ.പി.പോൾ, ടി.എ.ജോണി, പി.ഒ.ജോർജ്, കെ.പി.സണ്ണി, ഫ്രാൻസീസ് മുട്ടത്തിൽ, കെ.ജെ.ടോമി, സി.ഒ.പൗലോസ്, ടി.ജെ.തോമസ്കുട്ടി, പോൾ ജോസഫ്, പി.ഒ.പൗലോസ് എന്നീവർ പ്രസംഗിച്ചു.

