4.5 C
New York
Saturday, March 7, 2026

Buy now

spot_img

10-ാമത് മാണിക്കമംഗലം തുറ കാർണിവെൽ സമാപിച്ചു. സമാപന സമേളനം ബെന്നി ബഹന്നാൻ എം പി ഉദ്ഘാടനം ചെയ്തു. വിവിധ കലാപരിപാടികളും സംഗീത വിരുന്നും നടന്നു.
കാലടി: മൂന്ന് ദിവസങ്ങളിലായി നടന്ന മാണിക്കമംഗലം തുറ കാർണിവെൽ ഇന്നലെ സമാപിച്ചു. 31 ന് വൈകിട്ട് 6 ന് കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പൗളി വിൻസൻ്റ് ഉദ്ഘാനം ചെയ്തു. തുടർന്ന് വിവിധ കലാപരിപാടികൾ നടന്നു. രണ്ടാം ദിവസം നടന്ന സാംസ്കാരിക സമ്മേളനം അഡ്വ.കെ.ബി. സാബു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ജോൺ കാലടി മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് കലാപരിപാടികളും അരങ്ങേറി. സമാപന സമ്മേളനം ബെന്നി ബഹനാൻ എം.പി. ഉദ്ഘാടനം ചെയ്തു. തുടർന്ന് സൗഹൃദകൂട്ടായ്മയുടെ നേതൃത്വത്തിൽ ഗാനമേളയും നടന്നു. കാർണിവെൽ ആഘോഷങ്ങൾക്ക് വാർഡ് മെംബർമാരായ സ്റ്റീഫൻ പി.വി., പി. ആർ. മോഹനൻ, പീറ്റർ ഇത്താപ്പിരി, ഷിൻ മാത്യു,
ഹർഷ മനോജ്,സ്മിന ഷൈജു, പൊതു പ്രവർത്തകരായ റെന്നി പാപ്പച്ചൻ, ലിൻസൺ പയ്യപ്പിള്ളി, പൗലോസ് മാടശ്ശേരി,
തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles