4.5 C
New York
Saturday, March 7, 2026

Buy now

spot_img

നാടാകെയുള്ള ഭക്തജനങ്ങള്‍ ഒഴുകിയെത്തിയതോടെ തിരുവൈരാണിക്കുളം ഗ്രാമം ഭക്തിസാന്ധ്രമായി.

കാലടി. നാടാകെയുള്ള ഭക്തജനങ്ങള്‍ ഒഴുകിയെത്തിയതോടെ തിരുവൈരാണിക്കുളം ഗ്രാമം ഭക്തിസാന്ധ്രമായി. ധനുമാസത്തിലെ തിരുവാതിര രാവായ വെള്ളിയാഴ്ച രാത്രി ശ്രീപാര്‍വ്വതീദേവിയുടെ നടതുറന്നതു മുതല്‍ വലിയ രീതിയിലുള്ള ഭക്തജനപ്രാഹമായിരുന്നു തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ അനുഭവപ്പെട്ടത്. ക്ഷേത്രത്തിലേക്കുള്ള പ്രധാന മാര്‍ഗങ്ങളായ ആലുവ – പെരുമ്പാവൂര്‍, കാലടി – കാഞ്ഞൂര്‍ – ദേശം റോഡുകളിലെല്ലാം തീര്‍ത്ഥാടകരുടെ വാഹനങ്ങളായിരുന്നു ഏറെയും. നടതുടപ്പിനു ശേഷമുള്ള ആദ്യ അവധിദിനമായിരുന്നതിനാല്‍ തിരക്കുണ്ടായിരുന്നെങ്കിലും ക്ഷേത്ര ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങളിലൂടെ ഏറെ നേരം കാത്തുനില്‍ക്കാതെ തന്നെ ദര്‍ശനം നടത്തി മടങ്ങാനായി. ഭക്തരെത്തുന്ന വഴികളിലെല്ലാം പൊലീസിനെയും സെക്യൂരിറ്റി ഗാര്‍ഡുകളെയും വിന്യസിച്ച് ഗതാഗതം സുഗമമായി നടത്തുന്നുണ്ട്. വിദൂര ജില്ലകളില്‍ നിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നും ഭക്തര്‍ ഏറെ എത്തിയിരുന്നു. ജനറല്‍ ക്യൂ ഗ്രൗണ്ടായ ഗംഗോത്രിയും വെര്‍ച്വല്‍ ക്യൂ ഗ്രൗണ്ടായ ശ്രീവത്സവും നിറഞ്ഞു കവിഞ്ഞെങ്കിലും ക്ഷേത്ര ട്രസ്റ്റിന്റെയും പൊലീസിന്റെയും കൃത്യമായ ഇടപെടലിലൂടെ മൂന്നാം ഗ്രൗണ്ടിലേക്ക് കടക്കാതെ തിരക്ക് പിടിച്ചു നിര്‍ത്താനായി. കാമറകളുടെ സഹായത്തോടെ ഭക്തജനങ്ങളുടെ സഞ്ചാരം അപ്പപ്പോള്‍ നിരീക്ഷിക്കു ക്ഷേത്ര ട്രസ്റ്റിന്റെ കണ്‍ട്രോള്‍ റൂമില്‍ നിന്ന് സെക്യൂരിറ്റി ഗാര്‍ഡുകള്‍ക്കും പൊലീസിനും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയുമാണ് തിരക്ക് നിയന്ത്രണ വിധേയമാക്കുന്നുണ്ട്. ക്ഷേത്രത്തിനകത്തേയ്ക്കും പുറത്തേയ്ക്കുമുള്ള ജനപ്രവാഹം തടസം കൂടാതെ നിലനിര്‍ത്തി. വഴിപാട് കൗണ്ടറുകളിലും പറ നിറയ്ക്കാനും ഭക്തരുടെ തിരക്കുണ്ടായിരുന്നു. തിരക്കിനിടയിലും ശ്രീപാര്‍വ്വതീദേവിയുടെ നടയില്‍ മഞ്ഞള്‍ പറനിറയ്ക്കാനും മഹാദേവന് എള്ളുപറ നിറയ്ക്കാനും ഒരുക്കിയിരുന്ന വിപുലമായ സൗകര്യങ്ങള്‍ ഭക്തര്‍ക്ക് ഗുണകരമായി. രാവിലെ മുതല്‍ വൈകിട്ടു വരെ നടക്കുന്ന അന്നദാനം ദൂരെ നിന്നെത്തുന്ന ഭക്തര്‍ ഏറെ ആശ്വാസമാണ്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles