ഐരാപുരം എസ്എസ്‌വി കോളേജില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമവും ആദരവും തിങ്കളാഴ്ച
പെരുമ്പാവൂര്‍: ഐരാപുരം ശ്രീ ശങ്കര വിദ്യാപീഠം കോളേജില്‍ അലുംനി ഡെ (26-ന്) തിങ്കളാഴ്ച ആഘോഷിക്കും. രാവിലെ 10.30 -ന് കോളേജ് ലൈബ്രറി ഹാളില്‍ നടക്കുന്ന പൂര്‍വ വിദ്യാര്‍ത്ഥി സംഗമം കുന്നത്തുനാട് എം.എല്‍.എ. പി.വി. ശ്രീനിജിന്‍ ഉദഘാടനം ചെയ്യും. അലുംനി അസോസിയേഷന്‍ വൈസ് പ്രസിഡന്റ് അരുണ്‍ വാസു അധ്യക്ഷത വഹിക്കും. സിനിമ താരം ദിനേശ് പ്രഭാകരന്‍, ശ്രീ ശങ്കര ട്രസ്റ്റ് മധ്യ മേഖല സെക്രട്ടറി ഡോ. ഷീല, പ്രിന്‍സിപ്പല്‍ പ്രൊഫ. കെ.എം. സുധാകരന്‍, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമൃത സനൂപ്, മഴുവന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി മോഹന്‍ദാസ് തുടങ്ങിവര്‍ പങ്കെടുക്കും. കോളേജിലെ പൂര്‍വ വിദ്യാര്‍ഥികളായ ജനപ്രതിനിധികളെ ആദരിക്കും. പ്രിന്‍സിപ്പല്‍ കെ.എം. സുധാകരന്‍, അലുംനി അസോസിയേഷന്‍ പ്രസിഡന്റ് പി.ഡി. ബ്രിഗേഷ്, വൈസ്. പ്രസിഡന്റ് അരുണ്‍ വാസു, കണ്‍വീനര്‍ ഡോ. എം.ജി. വിശ്വന്‍, ക്ലര്‍ക്ക് വിഷ്ണു നമ്പൂതിരി എന്നിര്‍ പങ്കെടുത്തു.

