29.1 C
New York
Wednesday, April 15, 2026

Buy now

spot_img

കുന്നപ്പിള്ളി ഇല്ലെങ്കിൽ സാബു ജേക്കബ് സ്ഥാനാർത്ഥിയായി കടന്നു വരുമെന്ന് വ്യക്തമായ സൂചന …

കുന്നപ്പിള്ളി ഇല്ലെങ്കിൽ സാബു ജേക്കബ് സ്ഥാനാർത്ഥിയായി കടന്നു വരുമെന്ന് വ്യക്തമായ സൂചന …

ബിജെപിക്ക് പെരുമ്പാവൂരിൽ നിന്ന് ഒരു സീറ്റ് ഉറപ്പിക്കാൻ നിലവിലെ സാഹചര്യത്തിൽ എളുപ്പമായിരിക്കുന്നു. തട്ടിപ്പും വെട്ടിപ്പുമായി നടന്ന ആളും , ജനങ്ങൾക്കിടയിൽ പ്രതിച്ഛായയില്ലാത്ത ആളുമാണ് മാണിക്കാരനായ എൽഡിഎഫ് സ്ഥാനാർഥി … ഇയാൾക്ക് വോട്ട് ചെയ്യാൻ എൽഡിഎഫ് മുന്നണിയിൽ തന്നെ പലർക്കും താല്പര്യമില്ല …
ഇങ്ങനെയിരിക്കെ മൂവാറ്റുപുഴയിൽ നിന്ന് ഉല്ലാസ്സ് എന്നയാൾ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ എത്തിയാൽ ചുരുങ്ങിയ ദിവസം കൊണ്ട് അയാളെ സ്വീകരിക്കാൻ പെരുമ്പാവൂരിന് കഴിയില്ല .. ജനകീയനായ കുന്നപ്പിള്ളിയെ മാറ്റി കടന്നുവരുന്ന ആൾ എന്ന നിലയിൽ നിയോജകമണ്ഡലത്തിൽ നിന്ന് വ്യാപകമായ എതിർപ്പ് നേരിടാനുള്ള സാധ്യതയുണ്ട് . പെയ്മെൻറ് സീറ്റായി മാറിയെന്ന ആരോപണവും നിലനിൽക്കുന്ന സാഹചര്യത്തിലും , ഉല്ലാസ് എന്നയാൾ ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എന്ന സ്ഥാനത്ത് വരാത്തതുകൊണ്ടും , നല്ലൊരു പേരില്ലാത്തതുകൊണ്ടും ,അതുപോലെ മനോജ് മൂത്തേടൻ രംഗത്തു വന്നാലും സാബു ജേക്കബിന് വിജയിക്കാൻ കഴിയുമെന്നതാണ് വിലയിരുത്തുന്നത് . തെരഞ്ഞെടുപ്പിന്റെ നോമിനേഷൻ സമർപ്പിക്കുന്ന തിങ്കളാഴ്ച നാമനിർദ്ദേശപത്രിക സമർപ്പിക്കത്തക്ക രീതിയിലുള്ള കാര്യങ്ങൾക്ക് നിർദ്ദേശം നൽകിയതായി അറിയുന്നു .എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ ജനകീയമായ ഇടപെടലുകളോട് പിടിച്ചു നിൽക്കാൻ കഴിയില്ല എന്നതുകൊണ്ട് പെരുമ്പാവൂരിലെ മത്സരരംഗത്ത് നിന്ന് മാറിനിന്ന രണ്ടാമത്തെ വ്യക്തിയാണ് സാബു ജേക്കബ് . ആദ്യത്തെയാൾ അയൽവക്കത്ത് അങ്കമാലിയിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി കടന്നുപോയി …
കണക്കുകൂട്ടലുകൾ വച്ചുനോക്കിയാൽ കഴിഞ്ഞതവണ എൽദോസ് കുന്നപ്പള്ളിക്ക് എതിരായി മത്സരിച്ച 20 20 വനിത സ്ഥാനാർത്ഥിക്ക് 20536 വോട്ടും , ബിജെപി വനിതാ സ്ഥാനാർത്ഥിക്ക് 15135 വോട്ടും ലഭിച്ചതാണ് . അങ്ങനെ രണ്ടു വനിതകളും കൂടി നേടിയ വോട്ട് 35691 വോട്ടാണ്. 53484 വോട്ടാണ് വിജയിയായ എൽദോസ് കുന്നപ്പിള്ളി എംഎൽഎ നേടിയത് . ഇവർ തമ്മിലുള്ള വോട്ടിംഗ് വ്യത്യാസം 17793 വോട്ടുകളാണ് . അതായത് 8896 വോട്ടുകൾ മറിക്കുവാൻ സാബു ജേക്കബിന് സാധിച്ചാൽ ബിജെപിയുടെ എറണാകുളം ജില്ലയിലെ ആദ്യ എംഎൽഎ യായി മാറും . താരതമ്യേന ദുർബലരായ രണ്ട് സ്ഥാനാർത്ഥികളെ എതിരിടുമ്പോൾ ഇത് എളുപ്പം പ്രാപിക്കാവുന്ന ലക്ഷ്യമാണെന്ന് കണക്കുകൂട്ടി തന്നെയാണ് സാബു ജേക്കബ് മത്സര രംഗത്തേക്ക് ഇറങ്ങുന്നത് ..
2400 വോട്ടുകൾ എസ്ഡിപിഐയും ഇവിടെ നേടിയിട്ടുണ്ട് .. ഇന്ന് നടക്കുന്ന സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്ക് സീറ്റില്ലെങ്കിൽ സാബു ജേക്കബ് മത്സര രംഗത്തേക്ക് കടക്കും ….

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles