ആവേശത്തിരയിളക്കി കാലടിയിലും അങ്കമാലിയിലും സാജു പോളിൻ്റെ പര്യടനം
കാലടി: ആവേശത്തിരയിളക്കി സാജു പോളിൻ്റെ പര്യടനം കാലടി പഞ്ചായത്തിൽ കത്തുന്ന വെയിലിനെ അവഗണിച്ച് നൂറ് കണക്കിന് ജനങളാണ് പാത പാതയോരങളിൽ സാജു പോളിനെ കാത്തു നിന്നത്. അങ്കമാലിയിൽ മാറ്റത്തിന് ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നതിന് തെളിവായിരുന്നു കാലടി പഞ്ചായത്തിലെ ഓരോ സ്വീകരണ സ്വീകരണ കേന്ദ്രങ്ങളിലും തടിച്ച് കുടിയ ജനങ്ങൾ സാക്ഷാപ്പെടുത്തുന്നത്. ബൈക്കുകളുടെ അകമ്പടിയോടയായിരുന്നു സ്വീകരണ കേന്ദ്രങ്ങളിൽ നിന്നും സ്വീകരണ കേന്ദ്രങ്ങളിലേക്കുള്ള പര്യടനം. കാലടി പഞ്ചായത്തിലെ തോട്ടകം സ്നേഹ വേധിയിൽ തുടങ്ങിയ പര്യടനം കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാത്യൂസ് കോലഞ്ചേരി ഉദ്ഘാടനം ചെയ്തു. ബേബിക്കവല, പുളിയേലിപ്പടി, നെട്ടിനംപിള്ളി, മാണിക്കമംഗലം, മേക്കാലടി എന്നി സ്ഥലങ്ങളിൽ സ്വീകരണം ഏറ്റവാങ്ങി കാലടി ആശ്രമം കനാൽ റോഡിൽ സമാപിച്ചു.തുടർന്ന് വൈകീട്ട് അങ്കമാലി നഗരസഭയിലും പര്യടനം നടത്തി.

