29.1 C
New York
Wednesday, April 15, 2026

Buy now

spot_img

അങ്കമാലി മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥി സാജു പോൾ കറുകുറ്റി, മഞ്ഞപ്ര പഞ്ചായത്തുകളിൽ പര്യടനം പൂർത്തിയാക്കി. രണ്ടിടങ്ങളിലുമായി 30കേന്ദ്രങ്ങളിൽ സ്വീകരണം നൽകി

അങ്കമാലി മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥി സാജു പോൾ കറുകുറ്റി, മഞ്ഞപ്ര പഞ്ചായത്തുകളിൽ പര്യടനം പൂർത്തിയാക്കി. രണ്ടിടങ്ങളിലുമായി 30
കേന്ദ്രങ്ങളിൽ സ്വീകരണം നൽകി.രാവിലെ അസീസി നഗറിൽ ജനതാദൾ സംസ്ഥാനസെക്രട്ടറി ബെന്നി മൂഞ്ഞേലി പര്യടനം ഉദ്ഘാടനം ചെയ്തു.
എൽ ഡി എഫ് നിയോജക മണ്ഡലം കൺവീനർ കെ കെ ഷിബു,കറുകുറ്റി പഞ്ചായത്ത് കൺവീനർ പി വി ടോമി,ജോസ് തെറ്റയിൽ , കെ പി രജീഷ് ,ബെന്നി മൂഞ്ഞേലി, എം മുകേഷ് , രംഗമണി വേലായുധൻ, കെ പി അനീഷ്, കെ കെ ഗോപി മാസ്റ്റർ, കെ പി ചന്ദ്രബോസ് എന്നിവർ സ്ഥാനാർഥിയോടൊപ്പമുണ്ടായിരുന്നു.

മഞ്ഞപ്രയിൽ സി പി ഐ (എം) ലോക്കൽ സെക്രട്ടറിമാരായ ഐ പി ജേക്കബ്,ബിബിൻ വർഗീസ്,എൽ ഡി എഫ് കൺവീനർ അജിത്കുമാർ പുന്നേലിൽ,പൗലോസ് പുതുവ,സന്തോഷ് പോൾ,കെ എം കുര്യാക്കോസ്, കെ പി പോളച്ചൻ എന്നിവർ
സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.

സാജു പോളിന്റെ പര്യടനം ഇന്ന് (മാർച്ച് 29 ഞായർ) വൈകീട്ട് 3.30 മുതൽ കാലടി പഞ്ചായത്ത് പ്രദേശത്തും അങ്കമാലി നഗരസഭാപ്രദേശത്തും നടക്കും

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles