29.1 C
New York
Wednesday, April 15, 2026

Buy now

spot_img

വികസ്വരനഗരമായ അങ്കമാലി ടൗൺ നിവാസികളുടെയും ആദിശങ്കരന്റെ നാടായ കാലടിക്കാരുടെയും പിന്തുണയും പ്രോത്സാഹനവും സ്വീകരണങ്ങളുമായി അങ്കമാലിയിലെ എൽ ഡി എഫ് സ്ഥാനാർഥി സാജു പോളിന്റെ മണ്ഡലത്തിലെ പൊതുപര്യടനം സമാപിച്ചു.

വികസ്വരനഗരമായ അങ്കമാലി ടൗൺ നിവാസികളുടെയും ആദിശങ്കരന്റെ നാടായ കാലടിക്കാരുടെയും പിന്തുണയും പ്രോത്സാഹനവും സ്വീകരണങ്ങളുമായി അങ്കമാലിയിലെ എൽ ഡി എഫ് സ്ഥാനാർഥി സാജു പോളിന്റെ മണ്ഡലത്തിലെ പൊതുപര്യടനം സമാപിച്ചു.

രാവിലെ വേങ്ങൂർ മില്ലുംപടിയിൽ നിന്നാരംഭിച്ച പര്യടനം എൻ സി പി നേതാവും മുൻ ജില്ലാ പഞ്ചായത്ത് അംഗവുമായ അനിൽ കാഞ്ഞിലി ഉദ്ഘാടനം ചെയ്തു.

മുൻ മന്ത്രി ജോസ് തെറ്റയിൽ, സി കെ സലിംകുമാർ,കെ പി റെജീഷ്,കെ തുളസി,
മാത്യൂസ് കോലഞ്ചേരി, ബെന്നി മൂഞ്ഞേലി,
എം എസ് ചന്ദ്രബോസ്,
തങ്കച്ചൻ ആലപ്പാടൻ,ജോസഫ് ചിറയത്ത്,ജിഷ ശ്യാം,സജി വർഗീസ്,ടി വൈ ഏല്യാസ് തുടങ്ങിയവർ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.16 കേന്ദ്രങ്ങളിൽ സ്വീകരണം നൽകി.

വൈകീട്ട് കാലടി പഞ്ചായത്തിലെ മംഗലത്തറയിൽ ആരംഭിച്ച പര്യടനം ടൗണിലെ എം കെ അനന്തൻപിള്ള സ്റ്റേഡിയത്തിൽ അവസാനിച്ചു.23 കേന്ദ്രങ്ങളിൽ സ്വീകരണം നൽകി.
കെ പി റെജീഷ്,എം ടി വർഗീസ്,കെ ടി ബേബി,എം വി പ്രദീപ് എന്നിവർ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു. അലോഷിയുടെ ഗാനമേളയും നടന്നു

Previous article
Next article

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles