4.5 C
New York
Saturday, March 7, 2026

Buy now

spot_img

ജനങ്ങൾക്കായി നിലകൊണ്ട് പാറക്കടവ് ഭരണസമിതി

പാറക്കടവ് : ജനങ്ങളുടെ ക്ഷേമത്തിനും അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും ഊന്നൽ നൽകി പാറക്കടവ് പഞ്ചായത്ത് ഭരണ സമിതി. നിരവധി മാതൃകാപരമായ പ്രവർത്തനങ്ങളാണ് പഞ്ചായത്തിൽ നടത്തിയിരിക്കുന്നത്.

ലൈഫ് മിഷൻ പദ്ധതി പ്രകാരം അനുവദിച്ച 141 വീടുകളിൽ 110 വീടുകളുടെ പണി പൂർത്തീകരിച്ചു. രണ്ട് അതിദാരിദ്ര്യ കുടുംബങ്ങൾക്ക് സ്ഥലം വാങ്ങി വീട് നിർമിച്ചു നൽകി. സ്ത്രീകളിൽ ആരോഗ്യം മെച്ചപ്പെടുത്താൻ ‘ഷീ സൈക്ലിംഗ്’ എന്ന പേരിൽ സ്ത്രീകൾക്ക് സൈക്കിൾ പരിശീലനം നൽകി.

പാറക്കടവ് മേഖലയിൽ കുടിവെള്ളം എത്തിക്കാൻ കഴിഞ്ഞു എന്നതും വലിയൊരു നേട്ടമാണ്. കാർഷിക മേഖലക്ക് കൂടുതൽ പ്രാധാന്യം നൽകി കൊണ്ട് തരിശ് ഭൂമികൾ കൃഷിയോഗ്യമാക്കി. ആയുർവേദ, ഹോമിയോ ആശുപത്രി, ആരോഗ്യ കേന്ദ്രത്തിലെ ലാബ് എന്നിവ നവീകരിച്ചു.

പാറക്കടവ് – കുറുമശ്ശേരി – പൂവത്തുശ്ശേരി ഭാഗത്തേക്ക് മുൻപ് കുടിവെള്ളം എത്തിച്ചിരുന്നത് ചെറിയ ഫിൽറ്റർ വഴി ആയിരുന്നു. അവിടെ 19 ലക്ഷം രൂപയുടെ മോട്ടറും ഫിൽറ്റർ യൂണിറ്റും സ്ഥാപിച്ച് ശുദ്ധജലം എത്തിക്കുന്ന പദ്ധതി പ്രാവർത്തികമാക്കി.

അടുത്ത തിരഞ്ഞെടുപ്പിനായി പഞ്ചായത്ത് ഒരുങ്ങി കഴിഞ്ഞു. വിജയം മാത്രമാണ് നിലവിലെ ഭരണകക്ഷിയുടെ ലക്‌ഷ്യം.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles