തുറവൂർ : പഞ്ചായത്ത് തിരഞ്ഞെടുപ്പ് ചൂടിലേക്ക് പ്രവേശിച്ചത് മുതൽ ഭരണം തുടരും എന്ന പ്രതീക്ഷയിലാണ് നിലവിലെ ഭരണ സമിതി. പഞ്ചായത്തിൽ നിരവധി വികസന പ്രവർത്തനങ്ങൾ ചെയ്യാൻ കഴിഞ്ഞു എന്നാണ് ഭരണ സമിതി അവകാശപ്പെടുന്നത്.
കഴിഞ്ഞ ഭരണസമിതി പൊളിച്ചു കളഞ്ഞ പഞ്ചായത്ത് ഓഫീസ് കെട്ടിടം 1കോടി 90 ലക്ഷം രൂപ എം എൽ എ ഫണ്ട് കണ്ടെത്തി നിർമ്മാണ പുരോഗതിയിലേക്ക് പോകുന്നു. ഐ.ടി.ഐക്ക് എംഎൽഎ ഫണ്ട് ഉപയോഗിച്ച് ഹാൾ നിർമ്മിച്ചു നൽകുകയും കുടുംബാരോഗ്യകേന്ദ്രത്തിന്റെ അറ്റകുറ്റപണികൾ പൂർത്തീകരിച്ചു പുതിയ ഒ പി ബിൽഡിംഗ് നിർമിക്കുകയും ചെയ്തു. പഞ്ചായത്തിൽ ആറ് കുടിവെള്ള പദ്ധതികൾ പൂർത്തീകരിക്കുകയും കിടങ്ങൂർ വേങ്ങൂർ റോഡ് ബി എം ബി സി നിലവാരത്തിൽ ഉയർത്തുകയും ചെയ്തു.
ലൈഫ് മിഷൻ പദ്ധതി പ്രകാരം 188 ഭവനങ്ങൾ പൂർത്തീകരിച്ച് നൽകി. എല്ലാം വാർഡിലും മിനി എം.സി.എഫുകളും ബോട്ടിൽ ബൂത്തുകളും സ്ഥാപിച്ച് പങ്കജയത്തിനെ മാലിന്യമുക്തമാക്കാനുള്ള പ്രവൃത്തികളും വിജയകരമായി നടത്തിവരുന്നു.

