മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വത്സലകുമാരി വേണു ഉദ്ഘാടനം ചെയ്തു. സമ്മേളനത്തോടനുബന്ധിച്ച് മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ മേഖലയിൽ ഉന്നതസ്ഥാനം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് ഇടശ്ശേരി അധ്യക്ഷത വഹിച്ചു. സിനിമ സീരിയൽ താരം സിക്ക് സജീവ് മുഖ്യാതിഥിയായി പങ്കെടുത്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജാൻസി ജോർജ് സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി പി പി രാജേഷ് കൃതജ്ഞതയും പറഞ്ഞു.

