10.3 C
New York
Sunday, March 8, 2026

Buy now

spot_img

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊരുങ്ങി മലയാറ്റൂർ – നീലീശ്വരം പഞ്ചായത്ത്

മലയാറ്റൂർ : തദ്ദേശ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മലയാറ്റൂർ – നീലീശ്വരം പഞ്ചായത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്ന് മുന്നണികൾ അറിയിച്ചു. അഞ്ച് വർഷത്തെ ഭരണത്തിനിടയിൽ മൂന്ന് പഞ്ചായത്ത് പ്രസിഡന്റുമാർ മാറി വന്നത് മാത്രമാണ് പഞ്ചായത്തിൽ നടന്ന ഏക വികസനം എന്നും അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാത പ്രവർത്തനങ്ങളും മാത്രമാണ് പഞ്ചായത്തിൽ നടക്കുന്നത് എന്നും പ്രതിപക്ഷം ആരോപിച്ചു. ആരോപണങ്ങളെ പ്രതിരോധിക്കാൻ ഭരണപക്ഷവും മുന്നിലുണ്ട്.

വിവിധ പാർട്ടികൾക്കുളളിലെ ഉൾപ്പോരുകൾ പുറത്തേക്ക്‌ നീങ്ങുന്നത്‌ മറ്റു പാർട്ടിക്കാർ ഏറ്റെടുത്ത്‌ സമൂഹമാധ്യമങ്ങളിലൂടെ തർക്കവിഷയമാക്കുകയാണ്‌. പ്രചരണത്തിന്‌ മുമ്പേയുളള എതിരഭിപ്രായങ്ങൾ കൂടുതൽ വിമത സ്ഥാനാർത്ഥികളെ സമ്മാനിക്കുന്നതും വിചിത്ര സഖ്യങ്ങളിലേക്കുമാണ്‌ പല വാർഡുകളിലേക്കും കാര്യങ്ങൾ നീങ്ങുന്നത്‌. അഞ്ചാം തീയതിയോടെ സ്ഥാനാർഥി നിർണയം പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles