അങ്കമാലി; അങ്കമാലി യൂദാപുരം തീർഥാടന കേന്ദ്രത്തിലെ ഊട്ടുതിരുനാളിന് വൻജനാവലി. മെത്രാപോലീത്ത ജോസഫ് കളത്തിപ്പറമ്പിൽ നേർച്ചസദ്യ ആശിർവദിച്ചു. തുടർന്ന് പൊന്തിഫിക്കൽ ദിവ്യബലിയും തിരുസ്വരൂപ പ്രദക്ഷിണവും അൾത്താര ചുറ്റി ആശിർവാദവും നടന്നു. കുട്ടികൾക്കുള്ള ആദ്യ ചോറൂട്ടും ഉണ്ടായി. റെക്ടർ ഫാ. സെബാസ്റ്റ്യൻ കറുകപ്പിള്ളി, സഹവികാരി ഫാ. എബി ഫ്രാൻസിസ് ഡ്യൂറോം, ഫാ. മെർട്ടൻ ഡിസിൽവ, ഫാ. ജോബി ആലപ്പാട്ട്, ഫാ. ടൈജോ ജോസഫ്, ഫാ. ജോവാക്കിം കുഞ്ഞുമോൻ കണ്ണങ്കേരിൽ, ഫാ. ലിജോ ജോഷി, ഫാ. ജേക്കബ് വിജേഷ്, ഫാ. ജാപ്സൻ കാട്ടുപറമ്പിൽ എന്നിവർ കാർമികരായി.

