അങ്കമാലി: യൂദാപുരം തീർഥാടന കേന്ദ്രത്തിൽ നടന്ന ഊട്ടുതിരുനാളിന് പതിനായിരങ്ങൾ പങ്കെടുഞ്ഞു. നേർച്ചസദ്യ വരാപ്പുഴ ആർച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ആശീർവദിച്ചു.തുടർന്ന് പൊന്തിഫിക്കൽ ദിവ്യബലിയും വിശുദ്ധ യൂദാതദവൂസിന്റെ അത്ഭുത തിരുസ്വരൂപം എഴുന്നുള്ളിച്ചുള്ള പ്രദക്ഷിണവും അൾത്താര ചുറ്റി ആശീർവാദവും കുട്ടികൾക്കുള്ള ആദ്യചോറൂട്ടും നടന്നു.വികാരിയും റെക്ടറുമായ ഫാ. സെബാസ്റ്റ്യൻ കറുകപ്പിള്ളി, സഹവികാരി ഫാ. എബി ഫ്രാൻസീസ് ഡ്യൂറോം, ഫാ. മെർട്ടൻ ഡിസിൽവാ, ഫാ. ജോബി ആലപ്പാട്ട്, ഫാ. ടൈജോ ജോസഫ്, ഫാ. ജോവാക്കിം കുഞ്ഞുമോൻ കണ്ണങ്കേരിൽ, ഫാ. ലിജോ ജോഷി, ഫാ. ജേക്കബ്ബ് വിജേഷ്, ഫാ. ജാപ്സൻ കാട്ടുപറമ്പിൽ എന്നിവർ തിരുകർമങ്ങൾക്ക് നേതൃത്വം നൽകി.

