പാറക്കടവ്: പാറക്കടവ് കേന്ദ്രമായി പ്രവർത്തിക്കുന്ന മരുതൂർമന കുടുംബ ട്രസ്റ്റ് പദ്ധതികളും ട്രസ്റ്റിന്റെ വാർഷികവും നിയുക്ത ശബരിമല മേൽശാന്തി പ്രസാദ് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഊരാഴ്മ ദേവസ്വം ബോർഡ് പ്രസിഡൻറ് കാളത്തിമേയ്ക്കാട്ട് പരമേശ്വരൻ നമ്പൂതിരി അധ്യക്ഷനായി.
മാളികപ്പുറം മുൻ മേൽശാന്തി ഹരിഹരൻ നമ്പൂതിരി, ഗുരുവായൂർ മുൻ മേൽശാന്തി അച്യുതൻ നമ്പൂതിരി, മരുതൂർ ട്രസ്റ്റ് ഭാരവാഹികളായ എം.ജെ. പുരുഷോത്തമൻ നമ്പൂതിരി, എം.ജെ. പരമേശ്വരൻ നമ്പൂതിരി, എം.എൻ. ജയന്തൻ നമ്പൂതിരി, എം.ടി. പുരുഷോത്തമൻ നമ്പൂതിരി എന്നിവർ സംസാരിച്ചു.

