4.5 C
New York
Saturday, March 7, 2026

Buy now

spot_img

കുഴിയടയ്ക്കാതെ വോട്ടും ചോദിച്ച് വന്നേക്കരുത്….

അങ്കമാലി: തലയാറ്റുംപിള്ളി മനയിൽ ജയന്തൻ നമ്പൂതിരി വീടിന്റെ ഗേറ്റിൽ സ്ഥാനാർഥികൾക്കായി പേപ്പർ ബോർഡിൽ എഴുതി വച്ച തലക്കെട്ട് ജനങ്ങൾക്കിടയിൽ ചർച്ചാവിഷയമാകുകയാണ്.

‘കുഴി അടയ്ക്കൂ വോട്ട് തരാം’ എന്നാണ് ഈ ബോർഡിന്റെ തലക്കെ‌ട്ട്. കാലടിയിലെ ശങ്കര പാലത്തിലെ കുഴി സ്ഥിരമായി ഒഴിവാക്കണമെന്നമെന്നും ഇല്ലെങ്കിൽ വോട്ടു ചോദിച്ചു വരല്ലേയെന്നും ഞങ്ങളുടെ വകുപ്പ് അല്ല എന്ന് ഒഴിവുകഴിവു പറയരുതെന്നും ബോർഡിൽ നിർദേശിക്കുന്നുമുണ്ട്.

വീട്ടിൽ 4 വോട്ടുകൾ ഉണ്ടെന്നും രേഖപ്പെടുത്തിയിരിക്കുന്നു. കാലടി പാലത്തിലെ കുഴികൾ കാരണം ഗതാഗതക്കുരുക്കിൽ വീർപ്പു മുട്ടുന്ന സാഹചര്യത്തിലാണ് ഈ ബോർഡ് വച്ചിരിക്കുന്നത്. കാലടിയിലെ പ്രധാന പ്രശ്നമായ ഗതാഗതക്കുരുക്കിനെക്കുറിച്ച് സ്ഥാനാർഥികൾ ഒന്നും പറയാതെ കയ്യൊഴിയുകയാണെന്ന് ആക്ഷേപവും ആളുകൾക്കിടയിൽ ഉണ്ട്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles