അതിരപ്പിള്ളിയിൽ കാട്ടാന പന മറിച്ചിട്ട് ഗതാഗതം തടസപ്പെട്ടു, വൈദ്യുതി പോസ്റ്റുകൾ തകർന്നു
കാട്ടാന രണ്ടിടങ്ങളിൽ പന മറിച്ചിട്ട് ഗതാഗതം തടസപ്പെട്ടു, വൈദ്യുതി പോസ്റ്റുകൾ തകർന്നു
അതിരപ്പിള്ളിയിൽ കാട്ടാന റോഡിലേക്ക് പന മറിച്ചിട്ട് രണ്ട് സ്ഥലങ്ങളിൽ ഗതാഗതം തടസപ്പെട്ടു
പന വീണ് ഇലക്ട്രിക് പോസ്റ്റുകൾ തകർന്ന് വൈദ്യുതി തടസപ്പെട്ടു
കാലടി പ്ലാന്റേഷൻ പതിനേഴാം ബ്ലോക്കിലെ ഫാക്ടറിക്ക് സമീപത്തും പതിനെട്ടാം ബ്ലോക്കിലെ ഏഴാറ്റുമുഖം ഡാം പരിസരത്തുമാണ് കാട്ടനകൾ പന റോഡിലേക്ക് തള്ളിയിട്ടത്
ഇന്ന് വെളുപ്പിന് നാല് മണിയോടെയാണ് സംഭവം
നാട്ടുകാർ ചെക്പോസ്റ്റിൽ വിവരമറിയിച്ചതിനെ തുടർന്ന് യാത്രക്കാരെ ചെക്പോസ്റ്റിൽ തടഞ്ഞു
ഡാം പരിസരത്ത് പന മറിച്ചിട്ട് റോഡിൽ നിലയുറപ്പിച്ച കാട്ടാന കൂട്ടം ഏറെ നേരം ഗതാഗതം തടസപ്പെടുത്തി
തുടർന്ന് പ്ലാന്റേഷൻ ജീവനക്കാരെത്തി ആനയെ ഒച്ചയെടുത്തു തുരത്തിയതിന് ശേഷം മരം വെട്ടിമാറ്റി ഗതാഗതം പുനസ്ഥാപിച്ചു

