സഹസ്രാബ്ദ ജൂബിലി ആഘോഷങ്ങൾ സമാപിച്ചു.
ക്രിസ്തുവർഷം 1025ൽ സ്ഥാപിതമായ ചൊവ്വര സെന്റ് മേരീസ് ദേവാലയത്തിന്റെ സഹസ്രാബ്ദ ജൂബിലി ആഘോഷ സമാപന പരിപാടികളുടെ പ്രാരംഭം കുറിച്ചുകൊണ്ട് എറണാകുളം -അങ്കമാലി അതിരൂപതാ സിഞ്ചല്ലൂസ് വെരി. റവ. ഫാ. ആന്റോ ചേരാംതുരുത്തിയുടെ മുഖ്യകർമ്മികത്വത്തിൽ ഭക്തിനിർഭരമായ സമൂഹ കൃതജ്ഞതാ ദിവ്യബലി അർപ്പിച്ചു. കൊരട്ടി ഫോറോന വികാരി വെരി. റവ. ഫാ. ജോൺ കക്കാട് ജൂബിലി സന്ദേശം നൽകി. ആർച്ച് ബിഷപ്പ് മാർ ആന്റണി കരിയിൽ ജൂബിലി ഭവന നിർമ്മാണ ശിലാവെഞ്ചെരിപ്പ് കർമ്മം നിർവ്വഹിച്ചു.തുടർന്ന് നടന്ന പൊതുസമ്മേളനം ബഹു. നിയമ -വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉത്ഘാടനം ചെയ്തു. ബിഷപ്പ് മാർ തോമസ് ചക്യേത്ത് അദ്ധ്യക്ഷനായി. ഇടവക വികാരി റവ. ഫാ. ജോസ് പൈനുങ്കൽ സ്വാഗതം ആശംസിച്ചു. ജസ്റ്റീസ് കുര്യൻ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. കാഞ്ഞൂർ ഫോറോന വികാരി വെരി. റവ. ഫാ. ജോയ് കണ്ണമ്പുഴ ചരിത്ര ഗ്രന്ഥത്തിന്റെയും,സി എസ് എസ് ആർ പ്രൊവിൻഷാൾ ഫാ.പോളി കണ്ണമ്പുഴ ജൂബിലി സുവനീറിന്റെയും പ്രകാശനകർമ്മം നിർവ്വഹിച്ചു. വൈദീക സമിതി സെക്രട്ടറി റവ. ഡോ. കുര്യാക്കോസ് മുണ്ടാടൻ, സിസ്റ്റർ ഹെൽന കൊളാട്ടുകുടി സി എം സി, ജൂബിലി ആഘോഷ കമ്മിറ്റി സെക്രട്ടറി കിരൺ പോൾ പാലത്തിങ്കൽ, ഹിസ്റ്ററി ആൻഡ് സുവനീർ കമ്മിറ്റി കൺവീനർ സാജു കല്ലറയ്ക്കൽ, ഇടവക പ്രതിനിധി ജോബി പൗലോസ് ഊരിൽ, പാറക്കടവ് ബ്ലോക്ക് പ്രസിഡന്റ് സെബ മുഹമ്മദാലി, ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് പ്രഡിഡന്റ് പ്രിൻസി ഡേവിസ്, ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെർളി കപ്രശ്ശേരി എന്നിവർ സംസാരിച്ചു. ഇടവകാംഗങ്ങൾ കാഴ്ചവച്ച ‘കലാസന്ധ്യ’ യ്ക്കു ശേഷം സ്നേഹവിരുന്നും നടന്നു.തൃശ്ശൂർ സദ്ഗമയ അവതരിപ്പിച്ച ‘സൈറൺ’ നാടകത്തോടെ ജൂബിലി ആഘോഷങ്ങൾക്ക് തിരശ്ശീല വീണു.

