പെരുമ്പാവൂർ:
ഒക്കൽ- ഈസ്റ്റ് ഒക്കൽ റോഡിൽ ആൽക്കവലയ്ക്ക് സമീപം
പെരിയാർവാലി കനാൽ ബണ്ടിനോട് ചേർന്ന് പഴം പച്ചക്കറി കച്ചവടം നടത്തിയിരുന്ന തദ്ദേശവാസിയായ അരീക്കൽ പൗലോസിന്റെ പച്ചക്കറിക്കട രാത്രിയുടെ മറവിൽ സാമൂഹ്യവിരുദ്ധർ പെട്രോൾ ഒഴിച്ച് തീയിട്ട് നശിപ്പിച്ചു.
ദീർഘകാലമായി ഈ സ്റ്റാൾ ഇവിടെ പ്രവർത്തിക്കുന്നുണ്ടായിരുന്നു. നാട്ടുകാർക്ക് എളുപ്പത്തിൽ പച്ചക്കറി വാങ്ങാനുള്ള ഇടമാണ് ഇതോടെ നഷ്ടമായത്.
ഇവിടത്തെ തണൽ മരത്തിനും മറ്റും നാശം സംഭവിച്ചിട്ടുണ്ട്. കടയുടമ പോലീസിൽ പരാതി നൽകി.

