കാലടി ടൗണിലും പ്രദേശങ്ങളിലും രണ്ടുമാസത്തിലധികമായി രൂക്ഷമായ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടു വരുന്നത്. പാലത്തിലുള്ള ടാറിങ് ഭാഗം ഇളകിപ്പോയി ഇടയ്ക്കിടെ രൂപപ്പെടുന്ന കുഴികളാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണങ്ങളിലൊന്നു. പാലത്തിൽ രൂപപ്പെട്ടുവരുന്ന കുഴികളെ തുടർന്നുള്ള ഗതാഗത തടസ്സം ഒഴിവാക്കുന്നതിനായി നിലവിലുള്ള ടാറിങ് പൂർണ്ണമായും എടുത്തു മാറ്റി ആധുനിക രീതിയിൽ ടാർ ചെയ്‌ത് പാലം സഞ്ചാര യോഗ്യമാക്കുന്നതിനായി സംസ്ഥാന സർക്കാർ ഒരു കോടി 12 ലക്ഷം രൂപ അനുവദിക്കുകയും, ടി പ്രവർത്തിയുടെ സാങ്കേതിക അനുമതി വാങ്ങി ടെൻഡർ നടപടികൾ പൂർത്തീകരിച്ചിട്ടുള്ളതുമാണ്. വർക്കു തുടങ്ങണമെങ്കിൽ പാലം നിശ്ചിത ദിവസത്തേക്ക് അടച്ചിടേണ്ടതായി വരും അതുകൊണ്ട് ജില്ലാ കളക്ടർ ജനപ്രതിനിധികളുടെ യോഗം വിളിച്ചു ചേർത്തിരുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളെ യോഗം അറിയിച്ചിരുന്നില്ല. കളക്ടർ വിളിച്ച യോഗത്തിൽ അങ്കമാലി പെരുമ്പാവൂർ ആലുവ എംഎൽഎമാരും ഒക്കൽ കാലടി കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരും ബസ്സുടമാ സംഘവും ആണ് പങ്കെടുത്തത്. എംഎൽഎമാരും മറ്റു ജനപ്രതിനിധികളും ഇപ്പോൾ പഴയ പാലം മെയിൻ്റനൻസ് നടത്തേണ്ടതില്ലെന്നും പുതിയ പാലം പണികൾ പൂർത്തീകരിച്ച് ഗതാഗതത്തിനായി തുറന്നുകൊടുത്ത ശേഷം പഴയ പാലം മെയിൻ്റനൻസ് നടത്തിയാൽ മതി എന്ന സമീപനമാണ് സ്വീകരിച്ചത്. ബസ്സുടമാസംഘം പാലം നിശ്ചിത ദിവസത്തേക്ക് അടച്ചിട്ടാൽ പോലും മെയിൻറനൻസ് പണികൾ നടത്തണമെന്ന് ആവശ്യപ്പെട്ടു. ഗതാഗതത്തിനായി പാലത്തിനക്കരെയും ഇക്കരെയും ബസ് സർവീസുകൾ നടത്തിക്കൊള്ളാം എന്നും സമ്മതിച്ചു. കളക്ടറുടെ യോഗത്തിൽ വെച്ച് ജനപ്രതിനിധികൾ ആവശ്യപ്പെട്ട പ്രകാരം പിറ്റേദിവസം പിഡബ്ല്യുഡി ഉദദ്യാഗസ്ഥരും ജനപ്രതിനിധികളും കളക്ടർ അാക്കം സ്പീലസന്ദർശനം നടത്തി മെയ് 31ന് പാലം പണി പൂർത്തീകരിച്ച് ഗതാഗതത്തിനായി തുറന്നുകൊടുക്കാൻ കഴിയും എന്നും അതിനുശേഷം മതി പഴയ പാലം അറ്റകുറ്റപ്പണികൾ നടത്താൻ എന്നും തീരുമാനിച്ചു പിരിയുകയായിരുന്നു. ഈ തീരുമാനം കാലടിയിൽ വന്നു പോകുന്നവരെയും, ദീർഘദൂര യാത്രക്കാരെയും 2
ബഹുജനങ്ങളെയാകെയും, മോട്ടോർ തൊഴിലാളികളെ യാകെയും ബാധിക്കുന്ന പ്രശ്‌നമാണ്. ബഹുജനങ്ങൾ അഭിമുഖീകരിക്കുന്ന ഗതാഗത തടസ്സം വീണ്ടും അനുഭവിക്കട്ടെ എന്നാണ് ജനപ്രതിനിധികളുടെ തീരുമാനമായി വന്നത്. പുതിയ പാലത്തിന് 2012 ൽ ശ്രീ ഉമ്മൻചാണ്ടി 42 കോടി അനുവദിച്ചു എന്ന്
പറഞ്ഞതല്ലാതെ യാതൊന്നും ചെയ്യുകയുണ്ടായില്ല. പിന്നീട് അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാരാണ് 2023 ൽ പുതിയ പാലത്തിന് പണം അനുവദിച്ച് പാലത്തിന്റെ പണികൾ ആരംഭിക്കുകയും ധൃതഗതിയിൽ ഇപ്പോൾ നടന്നു വരികയും ആണ്. സ്വാഭാവികമായി പാലത്തിൻ്റെ പണികൾ തീരുന്നതിന് മെയ്മാസം എന്നത് വൈകുവാനാണ് സാധ്യത. മാത്രവുമല്ല മെയ് മാസത്തിൽ തന്നെ പാലം പണിപൂർത്തീകരിച്ച് തുറന്നുകൊടുത്താൽ ജൂൺമാസം ആകുമ്പോഴേക്കും മഴ പിടിക്കുകയും അറ്റകുറ്റപ്പണികൾ നടത്താൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും. രണ്ടുവർഷം മുമ്പ് ദിവസങ്ങളോളം പാലം അടച്ചിട്ടുകൊണ്ടാണ് അറ്റകുറ്റപ്പണികൾ നടത്തിയത്. പെരുമ്പാവൂർ ഭാഗത്തേക്കും ആലുവാ ഭാഗത്തേക്കും വരികയും പോകുകയും ചെയ്യുന്ന വാഹനങ്ങൾക്ക് മലയാറ്റൂർ വഴി കോടനാട് പാലം വഴിയും, കാഞ്ഞൂർ വഴി വല്ലം കടവ് പാലം വഴിയും വരാവുന്നതും പോകാവുന്നതും ആണ്.
ബസ്സുകൾ പാലത്തിനക്കരെയും ഇക്കരെയും സർവീസ് നടത്തുകയും, യാത്രക്കാർക്ക് പാലത്തിന്റെ ഫുട്‌പാത്തിലൂടെ യാത്ര ചെയ്യുകയും ചെയ്യാം എന്ന സ്ഥിതി നിലനിൽക്കുകയാണ് എംഎൽഎമാരും ജനപ്രതിനിധികളും പഴയ പാലത്തിൻ്റെ അറ്റകുറ്റപ്പണി ഇപ്പോൾ നടത്തേണ്ടതില്ല എന്ന് പറയുന്നത്.
ഏപ്രിൽ മാസത്തിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള എംഎൽഎമാരുടെയും യുഡിഎഫ് ജനപ്രതിനിധികളുടെയും രാഷ്ട്രീയ കളി അവസാനിപ്പിക്കണമെന്നും, അനുവദിച്ച ഒരു കോടി 12 ലക്ഷം രൂപ ഉപയോഗപ്പെടുത്തി പാലത്തിൻ്റെ അറ്റകുറ്റപ്പണികൾ ധൃതഗതിയിൽ അടിയന്തരമായി പൂർത്തീകരിച്ച് ഗതാഗതക്കുരുക്ക് അവസാനിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് എൽഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി ബഹുമാനപ്പെട്ട കേരള സർക്കാരിനോടും ജില്ലാ കളക്ടറോടും ബന്ധപ്പെട്ട പിഡബ്ല്യുഡി അധികാരികളോടും ആവശ്യപ്പെട്ടുകൊണ്ട് ജനുവരി 29ന് വൈകിട്ട് 5 മണിക്ക് കാലടി ഓപ്പൺ എയർ സ്റ്റേഡിയത്തിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചിരിക്കുകയാണ്. പ്രതിഷേധ സായാഹ്നത്തിൽ പ്രമുഖ എൽഡിഎഫ് നേതാക്കളും ജനപ്രതിനിധികളും പങ്കെടുക്കുന്നതാണ്.

