4.5 C
New York
Saturday, March 7, 2026

Buy now

spot_img

കൊടുവേലിപ്പടി ദേവീവിലാസം എൻ.എസ്.എസ്. കരയോഗം പുതിയതായി പണികഴിപ്പിച്ച കരയോഗമന്ദിരത്തിന്റെ ഉദ്‌ഘാടനം ഞായറാഴ്ച നടന്നു. കൊടുവേലിപ്പടി എടമനക്കാവ് ഭഗവതിക്ഷേത്രത്തിനോട് തൊട്ടുചേർന്നുള്ള പുരയിടത്തിലാണ് കരയോഗമന്ദിരം.

കുന്നത്തുനാട് താലൂക്ക് എൻ.എസ്.എസ്. കരയോഗയൂണിയന്റെ കീഴിലുള്ള 5519-ആം നമ്പർ കൊടുവേലിപ്പടി എൻ.എസ്.എസ് കരയോഗമന്ദിരത്തിന്റെ ഉദ്‌ഘാടനം കരയോഗം പ്രസിഡന്റ് വി.എൻ. മണി അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ.എസ്.എസ്. ഡയറക്ടർ ബോർഡ് മെമ്പറും താലൂക്ക് യൂണിയൻ പ്രസിഡന്റുമായ അഡ്വ. കെ. ശ്രീശകുമാർ ഭദ്രദീപം തെളിയിച്ച് നിർവ്വഹിച്ചു. കേരളത്തിലെ പ്രബല ഹിന്ദു സമുദായ സംഘടനകളായ എൻ.എസ്.എസും എസ്.എൻ.ഡി.പിയും തമ്മിൽ രൂപപ്പെട്ട ഐക്യ ആഹ്വാനത്തിൽ നിന്നും എൻ.എസ്.എസ് ഔദ്യോഗികമായി പിന്മാറിയ സാഹചര്യത്തിൽ, എൻ.എസ്.എസ്. ഉയർത്തുന്ന ആശയങ്ങളെക്കുറിച്ചും സംവരണകാര്യത്തിൽ എൻ.എസ്.എസ്. കേന്ദ്രനേതൃത്വത്തിന്റെ ഔദ്യോഗിക നിലപാടുകളെക്കുറിച്ചും അഡ്വ. ശ്രീശകുമാർ ചടങ്ങിൽ വിശദീകരിച്ചു. സംഘടനയ്ക്ക് ഇതരമതസ്ഥരോടുള്ള കാഴ്ചപ്പാട് തികച്ചും സൗഹാർദ്ദപരമായതിനാൽ എൻ.എസ്.എസ്. എന്നും അടിവരയിട്ടു പറയുന്ന സംഗതി, ഇതരമതവിഭാഗങ്ങൾക്ക് ദോഷം വരാത്ത രീതിയിൽ ആയിരിക്കണം സംഘടനാപ്രവർത്തനം നടത്തേണ്ടത് എന്നു തന്നെയാണ്.
ചടങ്ങിൽ കരയോഗയൂണിയൻ വൈസ് പ്രസിഡന്റ് സി. എസ്. രാധാകൃഷ്ണൻ, യൂണിയൻ സെക്രട്ടറി കെ. രാജഗോപാലൻ, മേഖലാ കൺവീനർ പി.സി. ജയപ്രകാശ്, ഒക്കൽ ഗ്രാമപ്പഞ്ചായത്ത് അംഗം ജിയോ ബേബി, എൻ.എസ്.എസ്. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സന്തോഷ് പ്രഭാകർ, വനിതായൂണിയൻ പ്രസിഡന്റ് അഡ്വ. രേഖ സി. നായർ, പവിഴം ഗ്രൂപ്പ് ചെയർമാൻ എൻ. പി. ജോർജ്ജ്, കരയോഗം സെക്രട്ടറി പി. എൻ. സന്ദീപ്, ട്രഷറർ കെ.കെ. ബാലൻ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് വൈകിട്ട് ഭജനയും ഉണ്ടായിരുന്നു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles