4.5 C
New York
Saturday, March 7, 2026

Buy now

spot_img

മാധ്യമ പ്രവര്‍ത്തകര്‍ക്കായി ശില്‍പശാല സംഘടിപ്പിച്ചു

മാധ്യമ പ്രവര്‍ത്തകര്‍ക്കായി ശില്‍പശാല സംഘടിപ്പിച്ചു
പെരുമ്പാവൂര്‍: പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്കായി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള കൊച്ചി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി)പെരുമ്പാവൂരില്‍ മാധ്യമ ശില്‍പശാല ‘വാര്‍ത്താലാപ്’ സംഘടിപ്പിച്ചു. പെരുമ്പാവൂര്‍ പ്രസ് ക്ലബ്ബുമായി ചേര്‍ന്നായിരുന്നു ശില്‍പശാല. വികസനോന്മുഖ വാര്‍ത്തകള്‍ക്ക് മാധ്യമങ്ങളില്‍ മതിയായ പ്രാധാന്യം നല്‍കണമെന്ന് ശില്‍പശാല ഉദ്ഘാടനം ചെയ്ത പിഐബി കേരള-ലക്ഷദ്വീപ് മേഖല അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ പളനിച്ചാമി പറഞ്ഞു. കൃത്രിമബുദ്ധി ഉള്‍പ്പെടെയുള്ള നൂതന സാങ്കേതികവിദ്യകളിലൂടെ സൃഷ്ടിക്കപ്പെടുന്ന വ്യാജ വാര്‍ത്തകളേയും തെറ്റായ വിവരങ്ങളേയും ഫലപ്രദമായി നേരിടേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം പറഞ്ഞു. പത്മശ്രീ പുരസ്‌കാര ജേതാവ് എം.കെ. കുഞ്ഞോല്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഇ.കെ. ഇക്ബാല്‍ എന്നിവരെ ആദരിച്ചു.
ടി. ഹരികുമാര്‍, പി. വി. പൗലോസ്, പള്ളിപ്പുറം ജയകുമാര്‍, വൈ.പി. ഹബീബ് റഹ്മാന്‍ എന്നിവര്‍ ക്ലാസെടുത്തു. പിഐബി കൊച്ചി ഡയറക്ടര്‍ ധന്യ സനല്‍, അസി. ഡയറക്ടര്‍ എസ്.എസ്. ലക്ഷ്മിപ്രിയ, പ്രസ് ക്ലബ് സെക്രട്ടറി ബി.രാജീവ്, പിഐബി മീഡിയ ഓഫീസര്‍ കെ.വൈ. ഷാമില എന്നിവര്‍ പങ്കെടുത്തു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles