29.1 C
New York
Wednesday, April 15, 2026

Buy now

spot_img

സഭാ തര്‍ക്കത്തിന് ആറ് മാസത്തിനകം പ്രധാനമന്ത്രി പരിഹാരമുണ്ടാക്കുമെന്ന് സാബു കെ.ജേക്കബ്

പെരുമ്പാവൂര്‍: 114 കൊല്ലമായി നിലനില്‍ക്കുന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് സഭാ പ്രശ്‌നത്തിന് പ്രധാനമന്ത്രിയുടെ മധ്യസ്ഥതയില്‍ ആറ് മാസത്തിനകം പരിഹാരം കാണുമെന്ന് ട്വന്റി20 സംസ്ഥാന പ്രസിഡന്റ് സാബു കെ.ജേക്കബ് പറഞ്ഞു. പെരുമ്പാവൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജിബി പാത്തിക്കലിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്‌നം പരിഹരിക്കുന്നതിന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രിയെ പ്രധാനമന്ത്രി ചുമതലപ്പെടുത്തിയതാണ്. പാചകവാതക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ചര്‍ച്ച മാറ്റിവയ്ക്കുകയായിരുന്നു. കേരള സര്‍ക്കാരിന്റെ പിടിപ്പുകേടുമൂലം വിജ്ഞാപന കാലാവധി തീര്‍ന്ന അങ്കമാലി -കുണ്ടന്നൂര്‍ ബൈപ്പാസ് എട്ട് വരി പാതയാക്കി 9500 കോടി രൂപ ചെലവില്‍ യാഥാര്‍ത്ഥ്യമാക്കാമെന്ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി ഉറപ്പുനല്‍കിയതായും സാബു ജേക്കബ് പറഞ്ഞു. ട്വന്റി 20 സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്ന ഘട്ടത്തിലാണ് ഇരുമുന്നണികളും ഡീല്‍ ആരോപണം ഉന്നയിക്കുന്നത്. കേരളത്തിലെ മൂന്നരക്കോടി ജനങ്ങളുമായാണ് ട്വന്റി20യുടെ ഡീല്‍. കുന്നത്തുനാട്ടിലെ എട്ട് പഞ്ചായത്തുകളിലും നടപ്പാക്കിയ വികസന- ക്ഷേമ പദ്ധതികള്‍ പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തിലും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥി ജിബി പാത്തിക്കല്‍, നടി ലക്ഷ്മി പ്രിയ, ബിജെപി ജില്ലാ ജന. സെക്രട്ടറി വി.കെ.ഭസിത് കുമാര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles