പെരുമ്പാവൂർ:
ഒക്കൽ പൗരസമിതി സംഘടിപ്പിക്കുന്ന “പറവകൾക്ക് കുടിനീർകുടം” പദ്ധതിക്ക് തുടക്കമായി. ഗവ. എൽ. പി.സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. കെ. സിന്ധു ടീച്ചർ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ അബ്ദുൾ ഫാസിൽ അധ്യക്ഷത വഹിച്ചു.
വിദ്യാർത്ഥികൾക്ക് പറവകളെയും പ്രകൃതിയെയും നിരീക്ഷിക്കാനും സ്നേഹിക്കാനും സംരക്ഷിക്കാനുള്ള സന്ദേശം
കൈമാറുകയും കൊടും വേനലിൽ ദാഹിച്ചു വലയുന്ന പറവകൾക്ക് ദാഹജലം നൽകുകയും ആണ് ലക്ഷ്യം.
പഞ്ചായത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള മരച്ചില്ലകളിൽ പൗരസമിതി പ്രവർത്തകരും വിദ്യാർത്ഥികളും ചേർന്നാണ് മൺചട്ടികളിൽ കുടിവെള്ളം നിറച്ച് തൂക്കിയിടുന്നത്.
ഒക്കൽ ഗവ. എൽ.പി. സ്കൂൾ,കൃഷിഭവനു മുന്നിലെ ഞാവൽമരം,
ഇടവൂർ, ഒക്കൽ ജംഗ്ഷൻ,
സർക്കാർ ആയുർവേദ ഡിസ്പെൻസറി, പഞ്ചായത്ത് ഓഫീസ് തുടങ്ങിയ സ്ഥലങ്ങളിൽ ഇപ്പോൾ കുടിനീർകുടം തൂക്കിയിട്ടുണ്ട്.
കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് അംഗം അമൃത സജിൻ, ഹെഡ്മിസ്ട്രസ് കെ. കെ. ശുഭ, കവയത്രി ബാല അങ്കാരത്ത്, പഞ്ചായത്ത് അംഗം ഇ. എച്ച്. സുൽഫിക്കർ, വാസവൻ ആയില്യം, വർഗീസ് തെറ്റയിൽ, കുഞ്ഞുമോൻ കുഴയൻവേലി, ടി.ടി. സാജു, ടി.പി. ഡേവിസ് തുടങ്ങിയവർ പ്രസംഗിച്ചു.

