18.9 C
New York
Tuesday, April 14, 2026

Buy now

spot_img

എൽഡിഎഫ് പെരുമ്പാവൂർ മണ്ഡലം സ്ഥാനാർത്ഥി ബേസിൽ പോൾ ഒക്കൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പര്യടനം നടത്തി.

പെരുമ്പാവുർ :എൽഡിഎഫ് പെരുമ്പാവൂർ മണ്ഡലം സ്ഥാനാർത്ഥി ബേസിൽ പോൾ ഒക്കൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പര്യടനം നടത്തി. വല്ലം, കുന്നയ്ക്കാട്ടുമല, ഈസ്റ്റ് ഒക്കൽ മദ്രസ, ഉൻഡ്യകവല, റയോൺസ് ക്വാർട്ടേഴ്സ് ,ചേലാമറ്റം, അമ്പലപ്പടി എന്നിവടങ്ങളിൽ പര്യടനം നടത്തി കൊടുവേലിപ്പടിയിൽ സമാപിച്ചു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എൻ സി മോഹനൻ ഉദ്ഘാടനം ചെയ്തു. കെ പി പൈലി അധ്യക്ഷനായി. സി പി ഐ എം ഏരിയ സെക്രട്ടറി സി എം അബ്ദുൾ കരീം, കേരള കോൺഗ്രസ് എം ജില്ലാ സെക്രട്ടറി കെ പി ബാബു,സി പി ഐ സംസ്ഥാന കമ്മിറ്റി അംഗം ശാരദ മോഹൻ, രാജേഷ് കാവുങ്കൽ , അഡ്വ രമേശ് ചന്ദ്, എം ഐ ബീരാസ്, ഒ ഡി അനിൽകുമാർ, നിഖിൽ ബാബു , വി എം ജുനൈദ്, എം കെ രാജ ഗോപാൽ,ഡോ.അജി സി പണിക്കർ, എ പി അനിൽകുമാർ, കെ ഡി ഷാജി, വിമൽ വിജയൻ, ഫൗസിയ സുലൈമാൻ, സി വി ശശി എന്നിവർ സംസാരിച്ചു. അശമന്നൂർ പഞ്ചായത്തിൽ ഞയറാഴ്ച രാവിലെ എട്ടിന് ഓടക്കാലിയിൽ പര്യടനം ആരംഭിക്കും വൈകിട്ട് ഏഴിന് വണ്ട മറ്റത്ത് സമാപിക്കും.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles