വികസ്വരനഗരമായ അങ്കമാലി ടൌൺ നിവാസികളുടെയും ആദിശങ്കരന്റെ നാടായ കാലടിക്കാരുടെയും പിന്തുണയും പ്രോത്സാഹനവും സ്വീകരണങ്ങളുമായി അങ്കമാലിയിലെ എൽ ഡി എഫ് സ്ഥാനാർഥി സാജു പോളിന്റെ മണ്ഡലത്തിലെ പൊതുപര്യടനം സമാപിച്ചു.
രാവിലെ വേങ്ങൂർ മില്ലുംപടിയിൽ നിന്നാരംഭിച്ച പര്യടനം എൻ സി പി നേതാവും മുൻ ജില്ലാ പഞ്ചായത്ത് അംഗവുമായ അനിൽ കാഞ്ഞിലി ഉദ്ഘാടനം ചെയ്തു.
മുൻ മന്ത്രി ജോസ് തെറ്റയിൽ, സി കെ സലിംകുമാർ,കെ പി റെജീഷ്,കെ തുളസി,
മാത്യൂസ് കോലഞ്ചേരി, ബെന്നി മൂഞ്ഞേലി,
എം എസ് ചന്ദ്രബോസ്,
തങ്കച്ചൻ ആലപ്പാടൻ,ജോസഫ് ചിറയത്ത്,ജിഷ ശ്യാം,സജി വർഗീസ്,ടി വൈ ഏല്യാസ് തുടങ്ങിയവർ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.16 കേന്ദ്രങ്ങളിൽ സ്വീകരണം നൽകി.
വൈകീട്ട് കാലടി പഞ്ചായത്തിലാണ് പര്യടനം. സമാപനത്തിന്റെ ഭാഗമായി ടൗണിലെ എം കെ അനന്തൻപിള്ള സ്റ്റേഡിയത്തിൽ അലോഷിയുടെ ഗാനമേള നടക്കും.

